Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Special

ഡി​ഫ​ൻ​ഡ​റി​ൽ ഒ​രു ഗേ​ൾ​സ് ട്രി​പ്പ്

 

പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി ഇ​ത്ര ദൂ​രം യാ​ത്ര പോ​കു​മോ? ചോ​ദ്യം ഇ​ന്ന​ത്തെ ജെ​ന്‍ സി ​കാ​ല​ഘ​ട്ട​ത്തി​ല്‍ അ​പ്ര​സ​ക്ത​മാ​ണ്. സ്റ്റി​യ​റിം​ഗി​ന് പി​ന്നി​ല്‍ ഒ​രു സ്ത്രീ​യെ കാ​ണു​മ്പോ​ള്‍ മു​ഖം ചു​ളി​ക്കു​ന്ന​വ​രും അ​ദ്ഭു​ത​ത്തോ​ടെ നോ​ക്കി​യ​വ​രു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​ന്ന് കാ​ര്യം മാ​റി. ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍ വ​രെ കീ​ഴ​ട​ക്കു​ന്ന സ്ത്രീ​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന കാ​ല​ത്തേ​ക്ക് ഇ​ന്ത്യ​യും മാ​റി​ക്ക​ഴി​ഞ്ഞു.

ആ ​മാ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് യാ​ത്ര​യെ​യും സം​രം​ഭ​ക​ത്വ​ത്തെ​യും ഒ​രു​പോ​ലെ ചേ​ര്‍​ത്തു പി​ടി​ച്ച ഒ​രു പെ​ണ്‍ സം​ഘം. പു​ത്ത​ന്‍ ഡി​ഫ​ന്‍​ഡ​റി​ല്‍ ല​ഡാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ഓ​രോ കി​ലോ​മീ​റ്റ​റും അ​വ​ര്‍ പി​ന്നി​ടു​ന്ന​ത് സ്വ​ന്തം സ്വ​പ്ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യും അ​തി​ലു​പ​രി, സ്ത്രീ​ക​ള്‍​ക്ക് ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ന്ന എ​ല്ലാ മു​ന്‍​വി​ധി​ക​ളെ​യും പി​ന്നി​ലാ​ക്കി​ക്കൊ​ണ്ടാ​ണ്.

യ​ഥാ​ര്‍​ഥ സ​ത്രീ ശാ​ക്തീ​ക​ര​ണം സം​ഭ​വി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍ സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക​യും സ്വ​ന്തം സ്വ​പ്ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ്. ക​ഥ ആ​രം​ഭി​ക്കു​ന്ന​ത് 2021ല്‍ ​ആ​ണ്.

ലൈ​ഫ് ഡി​സൈ​ന​ര്‍ എ​ന്ന ക​മ്പ​നി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ശി​ല്‍​പ്പ, ഷം​ന, സേ​റ, അ​നീ​റ്റ, നി​കി​ത എ​ന്ന അ​ഞ്ചം​ഗ സം​ഘം യാ​ത്ര​ക​ളും ആ​രം​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ല്‍ ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ വ​ച്ചാ​ണ് ഈ ​അ​ഞ്ചു പേ​രും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നാ​ലെ ലൈ​ഫ് ഡി​സൈ​ന​ര്‍ ക​മ്പ​നി​യും ചാ​ന​ലും ആ​രം​ഭി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി ഇ​ന്ത്യ​യി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യു​ക എ​ന്ന​ത് എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. സു​ര​ക്ഷ​യെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ മു​ന്‍​വി​ധി​ക​ളും കു​ടും​ബ​ങ്ങ​ളു​ടെ ഭ​യ​ങ്ങ​ളും എ​ല്ലാം മ​റി​ക​ട​ന്നാ​ണ് അ​വ​ര്‍ യാ​ത്ര ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഓ​രോ യാ​ത്ര​യും പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സം കൂ​ടു​ക​യും ചു​റ്റു​മു​ള്ള​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ മാ​റു​ക​യും ചെ​യ്തു. ഒ​രി​ക്ക​ല്‍ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന മാ​താ​പി​താ​ക്ക​ള്‍ ഇ​ന്ന് അ​ടു​ത്ത യാ​ത്ര എ​പ്പോ​ഴാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി.

ര​ണ്ടാ​മ​ത്തെ ഓ​ള്‍ ഇ​ന്ത്യ യാ​ത്ര​യ്ക്കി​ടെ​യാ​ണ് തെ​ലു​ഗു വ്ലോ​ഗ്‌​സ് എ​ന്ന ചാ​ന​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. യു​പി​യി​ല്‍ ആ​ഗ്ര-​ല​ക്നൗ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ല്‍ വ​ച്ചി​ട്ട് പെ​ട്ടെ​ന്ന് എ​ടു​ത്തൊ​രു തീ​രു​മാ​നം. വ്ലോ​ഗി​ല്‍ ഇ​യോ, ഗ്രേ, ​സോ, ലി​റ്റ്, ഡ്രി​ക്‌​സ് എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി യാ​ത്ര പോ​കു​ന്ന​തി​ല്‍ വീ​ട്ടു​കാ​ര്‍​ക്ക് ആ​ദ്യം ടെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു യാ​ത്ര പോ​യ​തോ​ടെ അ​വ​ര്‍​ക്കെ​ല്ലാം കോ​ണ്‍​ഫി​ഡ​ന്‍​സ് ആ​യി. ഇ​നി എ​പ്പോ​ഴാ​ണ് അ​ടു​ത്ത ട്രാ​വ​ല്‍ പോ​കു​ന്ന​ത്, എ​ന്താ നി​ങ്ങ​ള്‍ ട്രാ​വ​ല്‍ പോ​കാ​ത്ത​ത് എ​ന്നാ​ണ് കു​ടും​ബം ചോ​ദി​ക്കു​ന്ന​ത് എ​ന്നാ​ണ് ലേ​ഡി വ്ലോ​ഗേ​ഴ്‌​സി​ന് പ​റ​യാ​നു​ള്ള​ത്.

നെ​ഗ​റ്റീ​വ് ക​മ​ന്‍റ്സ് വ​ന്നാ​ലും അ​ത് പോ​സി​റ്റീ​വ് ആ​യി എ​ടു​ക്കും. പ​റ​യു​ന്ന​വ​ര്‍ എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ​ട്ടെ, ഞ​ങ്ങ​ള്‍ എ​പ്പോ​ഴും പോ​സി​റ്റീ​വ് ആ​ണ്. ഫീ​മെ​യി​ല്‍ ഡ്രൈ​വേ​ഴ്സി​നോ​ട് റോ​ഡി​ല്‍ പു​ച്ഛം കാ​ണി​ക്കു​ന്ന​വ​രു​ണ്ടാ​കും.

പ​ക്ഷെ, ഫോ​ര്‍​ച്യൂ​ണ​റി​ലൊ​ക്കെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ അ​തി​ന്‍റേ​താ​യ ബ​ഹു​മാ​നം കി​ട്ടാ​റു​ണ്ട്. ഫോ​ര്‍​ച്യൂ​ണ​റും ഡി​ഫ​ന്‍​ഡ​റും കാ​ണു​മ്പോ​ള്‍ ആ​ളു​ക​ള്‍ മാ​റി ത​രാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഒ​രു വ​ലി​യ വ​ണ്ടി ത​ന്നെ അ​ടു​ത്ത​താ​യി വാ​ങ്ങി​യ​ത്. എ​ല്ലാ​വ​രും ഡ്രൈ​വ് ചെ​യ്യും. കൂ​ട്ട​ത്തി​ലെ പ്രോ ​ഡ്രൈ​വേ​ഴ്സ് സോ​യും ഇ​യോ​യു​മാ​ണ്.

ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍ മാ​ത്രം

ട്രാ​വ​ല്‍ ചെ​യ്യു​ന്ന​തി​നി​ടെ ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രു​പാ​ട് ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ സ്നേ​ഹം കി​ട്ടി​യി​ട്ടു​ണ്ട്. ഒ​രു ട്രി​പ്പി​നി​ടെ രാ​ജ​സ്ഥാ​ന്‍-​പാ​കി​സ്ഥാ​ന്‍ ബോ​ര്‍​ഡ​റി​ന​ടു​ത്ത് വ​ണ്ടി നി​ന്നു പോ​യ​പ്പോ​ള്‍ അ​വി​ടെ​യു​ള്ള ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ള്‍ ഒ​രു​പാ​ട് സ​ഹാ​യി​ച്ചു.

ബോ​ര്‍​ഡ​റി​ല്‍ ആ​യി​രു​ന്ന​തി​നാ​ല്‍ സെ​ക്യൂ​രി​റ്റി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​തോ​ടെ ഞ​ങ്ങ​ള്‍ അ​വി​ടെ നി​ന്നി​റ​ങ്ങി. എ​ന്നാ​ല്‍ അ​വി​ടെ​നി​ന്നും ഒ​രാ​ള്‍ ഞ​ങ്ങ​ളു​ടെ കൂ​ടെ വ​ന്നു, ഭ​ക്ഷ​ണം കൊ​ണ്ടു​ത​രി​ക​യും ചെ​യ്തു.

അ​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും ര​ണ്ടു​പേ​ര്‍ ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ന്‍റെ അ​ഡ്ര​സ് തേ​ടി​പ്പി​ടി​ച്ച് വ​ന്നു. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള ര​ണ്ട് പ​യ്യ​ന്‍​മാ​ര്‍ ആ​യ​തി​നാ​ല്‍ അ​വ​രെ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലേ​ക്ക് ക​യ​റ്റി വി​ട്ടു.

മോ​ശം അ​നു​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ളെ പാ​മ്പ് ക​ടി​ച്ചി​ട്ടു​ണ്ട്. അ​ണ​ലി​യാ​ണ് ക​ടി​ച്ച​ത്. കൊ​ക്ക​യി​ലേ​ക്ക് വീ​ഴാ​ന്‍ പോ​യി​ട്ടു​ണ്ട്, ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴാ​ന്‍ പോ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ര​ക്ഷി​ക്കാ​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കും.

ഇ​പ്പോ​ള്‍ അ​ഞ്ച് ഓ​ള്‍ ഇ​ന്ത്യ യാ​ത്ര ന​ട​ത്തി. ഓ​രോ ട്രി​പ്പ് പോ​കു​മ്പോ​ഴും ഞ​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​വു​ന്നു​ണ്ട്, എ​ത്ര​ത്തോ​ളം വി​ക​സ​ന​ങ്ങ​ള്‍ ഓ​രോ സ്ഥ​ല​ത്തും വ​ന്നി​ട്ടു​ണ്ടെ​ന്ന്. റോ​ഡി​ന്‍റെ മാ​റ്റ​ങ്ങ​ള്‍, പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ വ​രു​ന്നു, ഇ​ന്ത്യ മാ​റി​ക്കൊ ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​ദ്യ​മൊ​ക്കെ വ​രു​മ്പോ​ള്‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചാ​യ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് ന​ട​ക്കാ​റാ​ണ് പ​തി​വ്. മൂ​ന്നാ​മ​ത്തെ ട്രി​പ് ആ​യ​പ്പോ​ള്‍ അ​വി​ടെ​യൊ​ക്കെ ചാ​യ​ക്ക​ട വ​ന്നു. ആ​ദ്യ ട്രി​പ്പു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി​യ ക​ട​ക​ള്‍ ഒ​ക്കെ ഇ​പ്പോ​ള്‍ ഒ​രു​പാ​ട് മാ​റി.

അ​ഞ്ചു വ​ര്‍​ഷം മു​മ്പ്, ആ​ദ്യ​ത്തെ ട്രി​പ്പി​ല്‍ അ​ര​ക്കു​വാ​ലി​യി​ല്‍ ആ​ദി​വാ​സി ടീ​മി​നൊ​പ്പം ഒ​രു വീ​ഡി​യോ ചെ​യ്തി​രു​ന്നു. ഈ​യ​ടു​ത്ത് അ​തേ സ്ഥ​ല​ത്തേ​ക്ക് ഒ​രു ട്രി​പ് പോ​യ​പ്പോ​ള്‍, ആ ​പ്ര​ദേ​ശം ഒ​ട്ടാ​കെ മാ​റി. പു​തി​യ റോ​ഡ് വ​ന്നു, ലാ​ന്‍​ഡ്മാ​ര്‍​ക്ക് ആ​യ മ​രം പോ​ലും ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല.

 

Youth Special

ഇ​വ​രാ​ണ് ആ ​വൈ​റ​ല്‍ ന​ര്‍​ത്ത​ക​ര്‍

ക​ഴി​ഞ്ഞ ദി​വ​സം വാ​ഗ​മ​ണി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഗൗ​രി ന​ന്ദ​ന​യു​ടെ ഫോ​ണി​ലേ​ക്ക് ആ ​കോ​ള്‍ എ​ത്തി​യ​ത്. നൃ​ത്തം ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ് സം​സാ​രം തു​ട​ങ്ങി. ഈ ​പാ​ട്ടി​ന് ഇ​ങ്ങ​നെ​യൊ​രു കൊ​റി​യോ​ഗ്ര​ഫി ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്.

പാ​ട്ടും കോ​സ്റ്റ്യൂ​മും ലി​ഫ്ടും ഒ​ക്കെ അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രാ​ണെ​ന്നു ഗൗ​രി​ന​ന്ദ​ന ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു എം​പി ആ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തി​രു​ന്ന അ​ഖി​ല്‍ ഹു​സൈ​ന്‍റെ കൈ​യി​ലേ​ക്ക് ഫോ​ണ്‍ കൊ​ടു​ത്തു.

ആ​രെ​ങ്കി​ലും ത​ങ്ങ​ളെ വി​ളി​ച്ചു എം​പി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ഇ​രു​വ​രും ആ​ദ്യം വി​ചാ​രി​ച്ച​ത്. പി​ന്നെ തൃ​ശൂ​രി​ലെ എം​പി സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് ഫോ​ണി​ന്‍റെ മ​റു​ത​ല​യ്ക്ക​ല്‍ എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ചി​രി​ക്ക​ണോ, ക​ര​യ​ണോ എ​ന്ന അ​വ​സ്ഥ​യി​ലാ​യി​പ്പോ​യി.

‘പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റാ​ത്ത സ​ന്തോ​ഷ നി​മി​ഷ​മാ​യി​രു​ന്നു അ​ത്'- ഇ​തു​പ​റ​യു​മ്പോ​ള്‍ ക്ലാ​സി​ക്ക​ല്‍ വി​ത്ത് ക​ണ്ടം​പ​റ​റി ഡാ​ന്‍​സി​ന് ചു​വ​ടു​വ​ച്ച് വൈ​റ​ലാ​യ എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്. ഗൗ​രി ന​ന്ദ​ന​യു​ടെ​യും അ​ഖി​ല്‍ ഹു​സൈ​ന്‍റെ​യും ക​ണ്ണു​ക​ളി​ല്‍ സ​ന്തോ​ഷ​ത്തി​ര​യി​ള​ക്കം.

അ​തേ, ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ് ബി​എ ഇം​ഗ്ലീ​ഷ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​സ്. ഗൗ​രി ന​ന്ദ​ന​യും ഒ​ന്നാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ ഹു​സൈ​നും.

പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ച​ടു​ല​മാ​യ നൃ​ത്ത ചു​വ​ടു​ക​ള്‍, അ​നാ​യാ​സേ​ന​യു​ള്ള മെ​യ് വ​ഴ​ക്കം, കാ​ഴ്ച​ക്കാ​ര്‍​ക്ക് ക​ണ്ണെ​ടു​ക്കാ​നാ​വാ​ത്ത വി​ധം ക്ലാ​സി​ക്ക​ല്‍ വി​ത്ത് ക​ണ്ടം​പ​റ​റി ഡാ​ന്‍​സ് പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വൈ​റ​ലാ​യ​ത്.

ഡാ​ന്‍​സ് ക്ല​ബ് ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ വേ​ദി

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26 ന് ​സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ ഡാ​ന്‍​സ് ക്ല​ബി​ന്‍റെ ഓ​പ്പ​ണ്‍ ഫോ​റം വേ​ദി​യി​ലാ​ണ് ഇ​രു​വ​രും കാ​ണി​ക​ള്‍ ആ​ശ്ച​ര്യ​ത്തി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​ക്കൊ​ണ്ട് നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ര​ണ്ടാ​ളും ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ് പ​ഠി​ച്ചി​ട്ടു​ള്ള​വ​രാ​യ​തി​നാ​ല്‍ അ​തി​നൊ​പ്പം ക​ണ്ടം​പ​റ​റി സ്റ്റൈ​ല്‍ കൂ​ടി ചേ​ര്‍​ക്കാ​മ​ന്ന് തീ​രു​മാ​നി​ച്ചു.

ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന ഗൗ​രി​യു​ടെ ഗു​രു​ക്ക​ന്മാ​ര്‍ ക​ലാ​ക്ഷേ​ത്ര അ​മ​ല്‍​നാ​ഥും ഗീ​ത പ​ദ്മ​കു​മാ​റു​മാ​ണ്. നാ​ലാം ക്ലാ​സു​മു​ത​ല്‍ ക​ലാ​ക്ഷേ​ത്ര അ​മ​ല്‍​നാ​ഥി​ന്‍റെ​യും ആ​ര്‍​എ​ല്‍​വി സു​ഭേ​ഷി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ലാ​ണ് അ​ഖി​ല്‍ ശാ​സ്ത്രീ​യ നൃ​ത്തം അ​ഭ്യ​സി​ച്ച​ത്.

ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സി​ലെ ഈ ​ക​ഴി​വ് ഇ​രു​വ​ര്‍​ക്കും ക​ണ്ടം​പ​റ​റി നൃ​ത്ത​ത്തി​ലേ​ക്കു​ള്ള മു​ത​ല്‍ കൂ​ട്ടാ​യി. ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ലേ​ക്കാ​യി ഡാ​ന്‍​സി​ല്‍ ഒ​രു വെ​റൈ​റ്റി ആ​കാ​മെ​ന്ന് ഇ​രു​വ​രും വി​ചാ​രി​ച്ച​പ്പോ​ള്‍ ക​ണ്ടം​പ​റ​റി സ്റ്റൈ​ല്‍ പ​ഠി​പ്പി​ക്കാ​നാ​യി കോ​ള​ജി​ലെ സീ​നി​യേ​ഴ്‌​സാ​യ ഷി​ഹാ​സ് അ​ലി​യും അ​തു​ലും ഒ​പ്പം നി​ന്നു. അ​തൊ​രു ഒ​ന്നൊ​ന്ന​ര പെ​ര്‍​ഫോ​മ​ന്‍​സ് ആ​യി​രു​ന്നു.

നൃ​ത്തം പാ​ഷ​നാ​ണ്

ഗൗ​രി​ക്കും അ​ഖി​ലി​നും നൃ​ത്തം പാ​ഷ​നാ​ണ്. എ​സ്എ​ച്ച് കോ​ള​ജി​ലെ ഡാ​ന്‍​സ് ക്ല​ബി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യ​ത്. കോ​ള​ജ് ക​ലോ​ത്സ​വ​ത്തി​ന് മൈ​മി​ന് ഗൗ​രി ന​ന്ദ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​തും അ​ഖി​ല്‍ ഹു​സൈ​ന്‍ ആ​യി​രു​ന്നു.

ര​ണ്ടു പേ​രും നൃ​ത്ത​ത്തെ ഒ​രു​പോ​ലെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ ആ​യ​തി​നാ​ല്‍ ഓ​പ്പ​ണ്‍ ഫോ​റം പ​രി​പാ​ടി​യി​ലാ​ണ് ഒ​രു​മി​ച്ച് നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​ള​ജ് സ​മ​യം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഡാ​ന്‍​സ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്.

കോ​ള​ജു​ക​ളി​ല്‍ മ​റ്റ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ കോ​ള​ജി​ലെ സീ​നി​യേ​ഴ്‌​സ് ത​ന്നെ ന​ട​ത്തു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ കോ​ര്‍ മൂ​വ്‌​മെ​ന്‍റ് സ്റ്റു​ഡി​യേ​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തു. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നൃ​ത്തം പ​ഠി​ച്ചു.

നൃ​ത്തം ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത്. വീ​ഡി​യോ ഇ​ത്ര​യ​ധി​കം വൈ​റ​ലാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

മ​നം നി​റ​ച്ച് മ​ഞ്ജു​വാ​ര്യ​രു​ടെ അ​ഭി​ന​ന്ദ​നം

ഇ​തി​ന​കം 7.8 മി​ല്യ​ന്‍ വ്യൂ​വേ​ഴ്‌​സാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍ ഇ​രു​വ​ര്‍​ക്കും അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി. അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യു​മൊ​ക്കെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് ഇ​രു​വ​ര്‍​ക്കും.

മു​ന്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍ പോ​ലും നൃ​ത്തം സൂ​പ്പ​ര്‍ ആ​യി​രു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ള്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ഗൗ​രി​ന​ന്ദ​ന​യും അ​ഖി​ലും പ​റ​യു​ന്ന​ത്. പ​ഠ​ന​ത്തി​നൊ​പ്പം നൃ​ത്ത​വും കൂ​ടെ​കൂ​ട്ടാ​നാ​ണ് ഇ​രു​വ​രു​ടേ​യും തീ​രു​മാ​നം. വീ​ഡി​യോ ക​ണ്ട് അ​ഖി​ലി​ന് സി​നി​മ​യി​ലേ​ക്ക് ഓ​ഫ​റും വ​ന്നി​ട്ടു​ണ്ട്.

വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ

ഇ​ട​പ്പ​ള്ളി ഏ​റാ​ടി വീ​ട്ടി​ലാ​ണ് ഗൗ​രി​ന​ന്ദ​ന​യു​ടെ താ​മ​സം. ന​ര്‍​ത്ത​കി കൂ​ടി​യാ​യ അ​മ്മ അ​ഞ്ജു ആ​ലു​വ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. സ​ഹോ​ദ​രി ആ​ര്യ​ന​ന്ദ​ന, തൃ​ക്കാ​ക്ക​ര ഭ​വ​ൻ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി നി​യാ​ണ്.

ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ഷേ​ഖ് ഹു​സൈ​ന്‍- ഷ​ഹാ​വ​ര്‍ ഹു​സൈ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഖി​ല്‍, സ​ഹോ​ദ​ര​ന്‍ ആ​ദി​ല്‍ ഹു​സൈ​നും ഡാ​ന്‍​സ​ര്‍ ആ​ണ്.

Youth Special

അ​മ്മ റോ​ള്‍ മോ​ഡ​ലാ​യി; മിന്നിത്തിളങ്ങി യോ​ഹ

കാ​റും ലോ​റി​യു​മൊ​ക്കെ ക​ളി​പ്പാ​ട്ട​മാ​യി കി​ട്ടു​ന്ന കു​ട്ടി​ക്കാ​ല​ത്ത് യോ​ഹ​യു​ടെ അ​മ്മ ടീ​മ അ​വ​ന് സ​മ്മാ​നി​ച്ച​ത് ഹാ​ന്‍​ഡ്‌​ ബോ​ളു​ക​ളാ​യി​രു​ന്നു. ന​ന്നേ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ അ​വ​ന്‍ ആ ​പ​ന്തു​ക​ള്‍ എ​റി​ഞ്ഞാ​ണ് ക​ളി​ച്ചു ന​ട​ന്ന​ത്.

മ​ക​ന്‍ പ​ന്തു​ക​ള്‍ എ​റി​യു​ന്ന​ത് കാ​ണു​മ്പോ​ള്‍ മു​ന്‍ സം​സ്ഥാ​ന ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​മാ​യ അ​മ്മ ടീ​മ മ​ക​നെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നു. അ​മ്മ​യെ റോ​ള്‍ മോ​ഡ​ലാ​ക്കി​യ ആ ​മ​ക​ന്‍ ഇ​ന്ന് ഇ​ന്ത്യ​യു​ടെ ജേഴ്‌​സി​യ​ണി​ഞ്ഞ് പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ളി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ക​ളി​ക്ക​ള​മി​ല്ലെ​ങ്കി​ലും... 

എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി തോ​ലാ​ട്ട് വീ​ട്ടി​ല്‍ ജി​ബി​ന്‍-​ടീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് യോ​ഹ. യോ​ഹ​യു​ടെ സ്വ​ന്തം നാ​ട്ടി​ല്‍ ഒ​രു ക​ളി​സ്ഥ​ലം പോ​ലു​മി​ല്ല. പ​ക്ഷേ ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ല്‍ ഈ ​പ​ത്താം ക്ലാ​സു​കാ​ര​ന്‍ ഇ​ക്ക​ഴി​ഞ്ഞ പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ളി​ല്‍ അ​ഞ്ചു ഗോ​ളി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ തി​ള​ക്ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ്.

2025 ജൂ​ലൈ 7 മു​ത​ല്‍ 12 വ​രെ ഫ്രാ​ന്‍​സി​ലാ​ണ് പാ​രീ​സ് വേ​ള്‍​ഡ് ഗെ​യിം​സ് ഹാ​ന്‍​ഡ് ബോ​ള്‍ മ​ല്‍​സ​രം ന​ട​ന്ന​ത്. 15 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 65 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. 9 വ​യ​സി​നും 19 വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ യോ​ഹ ക​ള​ത്തി​ലി​റ​ങ്ങി.

ഇ​തി​ല്‍ കെ​നി​യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു ഗോ​ളു​ക​ളും ഡെ​ന്മാ​ര്‍​ക്കു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​തി​നൊ​പ്പം ക​ളി​യി​ല്‍ ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​വു​മാ​യി. മ​ത്സ​ര​ത്തി​ല്‍ ഡെ​ന്മാ​ര്‍​ക്ക് ചാ​മ്പ്യ​ന്മാ​രാ​യി.

Youth Special

യു​ദ്ധ​വി​മാ​നം പ​റ​ത്താ​ൻ ബ​സ് ഡ്രൈ​വ​റു​ടെ മ​ക​ൾ

പ​രി​മി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്നു സ്വ​പ്നം​പോ​ലും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​ർ ന​മു​ക്കു ചു​റ്റും ധാ​രാ​ള​മു​ണ്ട്. അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ക​ഥ​ക​ൾ മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​കാ​റു​മു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മീ​റ​റ്റി​ലെ പ​ല്ല​വ​പു​ര​ത്തു​നി​ന്നു​ള്ള ശ്രു​തി സിം​ഗി​ന്‍റെ ജീ​വി​ത​വും അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് റോ​ഡ് വേ​യ്‌​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡ്രൈ​വ​റാ​യ കെ.​പി. സിം​ഗി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ളാ​ണ് ശ്രു​തി. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി.

എ​യ​ര്‍​ഫോ​ഴ്‌​സി​ൽ പൈ​ല​റ്റാ​കു​ക​യെ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ ശ്രു​തി​യു​ടെ മ​ന​സി​ൽ ക​യ​റി. വെ​റു​തേ സ്വ​പ്‌​നം ക​ണ്ടി​രി​ക്കാ​തെ മോ​ഹം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം​ത​ന്നെ ന​ട​ത്തി. മു​ട​ങ്ങാ​ത്ത പ​ഠ​ന​ത്തോ​ടൊ​പ്പം പ​രി​ശീ​ല​ന​ക്ലാ​സി​ലും പ​ങ്കെ​ടു​ത്തു. ആ​ദ്യ ര​ണ്ടു​ത​വ​ണ പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ പ​രാ​ജ​യ​മാ​യി.

എ​ന്നാ​ൽ, ഈ ​വ​ര്‍​ഷ​ത്തെ എ​യ​ര്‍​ഫോ​ഴ്‌​സ് കോ​മ​ണ്‍ അ​ഡ്‌​മി​ഷ​ന്‍ ടെ​സ്റ്റി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ട്ട​ത്തോ​ടെ ശ്രു​തി സേ​ന​യി​ൽ അം​ഗ​മാ​യി. അ​ടു​ത്ത ജ​നു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ എ​യ​ര്‍​ഫോ​ഴ്‌​സ് അ​ക്കാ​ഡ​മി​യി​ല്‍ ഈ ​മി​ടു​ക്കി​ക്കു​ട്ടി പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

യു​ദ്ധ​വി​മാ​നം പ​റ​ത്തു​ക എ​ന്ന സ്വ​പ്നം പൂ​വ​ണി​യാ​ൻ പോ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​പ്പോ​ൾ ശ്രു​തി. എ​ങ്ങ​നെ ഈ ​നേ​ട്ടം കൈ​വ​രി​ച്ചു​വെ​ന്ന ചോ​ദ്യ​ത്തി​ന് ശ്രു​തി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ:

ദി​വ​സ​വും കു​ത്തി​യി​രു​ന്നു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രി​യൊ​ന്നു​മ​ല്ല. കൊ​ച്ചു​കൊ​ച്ചു ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്നി​ൽ​ക്ക​ണ്ടാ​യി​രു​ന്നു പ​ഠ​നം. അ​ത് എ​ന്നെ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​ച്ചു.

Youth Special

അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ താ​മ​സ​മാ​ക്കി യു​വ​തി!

മെ​ക്‌​സി​ക്കോ​യി​ലെ സാ​ൾ​ട്ടി​ല്ലോ സ്വ​ദേ​ശി​നി​യാ​ണ് പെ​ർ​ല ടി​ജെ​റി​ന. വ​യ​സ് 31. വീ​ട്ടി​ൽ​നി​ന്ന് അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ഒ​രു മാ​സ​ത്തോ​ളം അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ൽ ഏ​ക​യാ​യി ജീ​വി​ച്ച് ലോ​ക​റി​ക്കാ​ർ​ഡ് സൃ​ഷ്‌​ടി​ക്കു​ക​യാ​ണു ല​ക്ഷ്യം.

ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ പി​ക്കോ ഡി ​ഒ​റി​സാ​ബ​യാ​ണ് പെ​ർ​ല ടി​ജെ​റി​ന ഏ​കാ​ന്ത​വാ​സ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 18,491 അ​ടി​യാ​ണ് ഈ ​അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം. 32 ദി​വ​സം ഇ​തി​നു മു​ക​ളി​ൽ പെ​ർ​ല ക​ഴി​യും.

റി​ക്കാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ മ​നഃ​ശ​ക്തി പ​രീ​ക്ഷി​ക്കാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ ഏ​കാ​ന്ത​ത​യെ അ​തി​ജീ​വി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും കൂ​ടാ​തെ ധ്യാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ടെ​ന്നും പെ​ർ​ല വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up